റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന ഇഞ്ചപ്പടര്‍പ്പുകള്‍ വാഹന യാത്രികര്‍ക്കും കാല്‍നടയാത്രികര്‍ക്കും ദുരിതമാകുന്നു. പാലാ മുണ്ടുപാലത്ത് പാലത്തിനു സമീപവും കിഴതടിയൂര്‍ ബൈപ്പാസിലും ആണ് റോഡിലേക്ക് വള്ളിപ്പടര്‍പ്പുകള്‍ ചാഞ്ഞു നില്‍ക്കുന്നത്. മുണ്ടുപാലത്ത് പാലത്തിനോട് ചേര്‍ന്നുള്ള വളവില്‍ പലപ്പോഴും ബസിന്റെ സൈഡില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ ദേഹത്ത് ഇവ തട്ടുന്നത് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതിന് കാരണമാവുന്നുണ്ട്.
രാമപുരം ഭാഗത്ത് നിന്നും പാലാ ഭാഗത്തേയ്ക്ക് വരുന്ന ബസുകള്‍, എതിര്‍ ദിശയില്‍ നിന്നും വാഹനങ്ങള്‍ വന്നാല്‍ ബസ് സൈഡ് ഒതുക്കുമ്പോള്‍ യാത്രക്കാരുടെ മേല്‍ മുള്‍പ്പടര്‍പ്പുകള്‍ തട്ടുന്നതിന് ഇടയാക്കും. കഴിഞ്ഞ ദിവസം രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ദേഹത്ത് ഇഞ്ച മുള്‍പടര്‍പ്പുകള്‍ തട്ടി പരിക്കേറ്റിരുന്നു. കിഴതടിയൂര്‍ ബൈപാസിലും മുള്‍പടര്‍പ്പുകള്‍ റോഡിലേയ്ക്ക് ചാഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും ഇഞ്ചപടര്‍പ്പുകള്‍ റോഡിലേയ്ക്ക് കൂടുതല്‍ ചാഞ്ഞതായും കാല്‍നടയാത്രികര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വെട്ടി നീക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി.
0 Comments