Breaking...

9/recent/ticker-posts

Header Ads Widget

പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വേനലവധി ക്യാമ്പുകള്‍ സജീവമായി.



പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വേനലവധി ക്യാമ്പുകള്‍ സജീവമായി. പുതുതലമുറ രാസലഹരിയുടെ പിടിയിലമരുമ്പോള്‍, കുട്ടികളുടെ സര്‍ഗ്ഗശേഷിയും കായികശേഷിയും ഉണര്‍ത്തി  മാതൃകാപരമായ ജീവിത രീതികളിലേക്ക് വളര്‍ത്തുന്നതിന് സ്‌പോര്‍'്‌സിനും ഗെയിംസിനും കഴിയുമെന്ന വിശ്വാസവുമായാണ് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.


  വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനുള്ള പരിശീലന ക്യാമ്പുകളാണ് നടക്കുന്നത്. CBC പാലായുടെ നേതൃത്വത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ ക്യാമ്പും, പാലാ സ്‌പേര്‍ട്‌സ് ക്ലബിന്റെ വോളിബോള്‍ കോച്ചിംഗ് ക്യാമ്പും അല്‍ഫോണ്‍സാ അക്കാഡമിയുടെ അത്‌ലറ്റിക് കോച്ചിംഗുമാണ് സ്റ്റേഡിയത്തില്‍ നടന്നുവരുന്നത്. പരിശീലന പരിപാടിക്ക് ഡോ: തങ്കച്ചന്‍ മാത്യു, ബെന്നി, സൂരജ് മണര്‍കാട്,ബിജു തെങ്ങുംപള്ളി , ബിനോയി തോമസ്, വി.സി. പ്രിന്‍സ്, മാര്‍ട്ടിന്‍, സാജന്‍, ബിനോജ് പുതിയിടം റ്റോമി തോമസ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

Post a Comment

0 Comments