Breaking...

9/recent/ticker-posts

Header Ads Widget

തടിക്കഷണങ്ങള്‍ റോഡരികില്‍. വ്യാപാരികള്‍ക്കും വാഹന യാത്രകര്‍ക്കും ബുദ്ധിമുട്ട്



വെട്ടിമാറ്റിയ മരത്തിന്റെ തടിക്കഷണങ്ങള്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്നത് വ്യാപാരികള്‍ക്കും വാഹന യാത്രകര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പാലായില്‍ ടി ബി റോഡിന്റെ അരികിലാണ് മരക്കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് യാത്രക്കാര്‍ക്ക് അപകട ഭീഷണി ആയിരുന്ന കൂറ്റന്‍ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ വെട്ടി മാറ്റിയിരുന്നു  ഈ ശിഖരങ്ങളാണ് റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്നത്.

 മരക്കഷണങ്ങള്‍ റോഡരികില്‍ കിടക്കുന്നത് മൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ വരികയാണ്.  ഇടുങ്ങിയ റോഡ് ആയതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനും ബുദ്ധിമുട്ടാണ്. ഇത് ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്. വെട്ടിയിട്ടിരിക്കുന്ന തടിക്കഷണങ്ങള്‍ ഇവിടെ നിന്നും മാറ്റണമെന്നാണ് ആവശ്യം ഉയരുന്നത്.

Post a Comment

0 Comments