രാമപുരം പഞ്ചായത്തിലെ പാലവേലി തോട്ടിലെ പോളകള്‍ നീക്കം ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചു. തോടിന്റെ നീരൊഴുക്കിന് തടസമായതോടെ ഇരു കരകളിലും മഴക്കാലത്ത് വെളളം കയറി കൃഷി നശിക്കുന്നത് പതിവായിരുന്നു. പാലവേലി വാര്‍ഡ് മെമ്പര്‍ ജയ്മോന്‍ മുടയാരത്തിന്റെ യും നാട്ടുകാരുടെയും നേതൃത്വത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് പോള നീക്കം ചെയ്യാന്‍ നടപടി ആരംഭിച്ചത് .
15 ലക്ഷം രൂപയാണ് . മൂന്നര കിലോമീറ്റര്‍ ദൂരത്തെ പോള നീക്കം ചെയ്യാനായി അനുവദിച്ചത്. പോള നീക്കം ചെയ്യലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം. മാത്യു നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ട്, വാര്‍ഡ് മെമ്പര്‍ ജെയ്മോന്‍ മുടയാരം, സന്തോഷ് ബാബു, ജോണി, രാജപ്പന്‍ നൂറമ്പാറയില്‍, തോമസ് മുടയാരത്ത്, ശ്രീനി പുന്നശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments