പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ അകലക്കുന്നം, കിടങ്ങൂര്‍, എലിക്കുളം, മണര്‍കാട്, പാമ്പാടി, കൂരോപ്പട, മീനടം, പള്ളിക്കത്തോട് പഞ്ചയത്തുകള്‍ മാലിന്യമുക്തമായി പ്രഖ്യാപിച്ച ശേഷമാണ് ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചത് . പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മാലിന്യമുക്ത പ്രഖ്യാപനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് അധ്യക്ഷയായിരുന്നു. മാലിന്യനിര്‍മാര്‍ജന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പഞ്ചായത്തിനും സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്‌കാരവും വിതരണം ചെയ്തു. മികച്ച പഞ്ചായത്തായി അകലക്കുന്നം പഞ്ചായത്തിനേയും, മികച്ച സര്‍ക്കാര്‍ സ്ഥാപനമായി ആനിക്കാട് വില്ലേജ് ആഫീസിനേയും, മികച്ച സ്വകാര്യസ്ഥാപനമായി സഞ്ജീവനം റീഹാബിലിറ്റേഷന്‍ സെന്ററിനേയും, മികച്ച വ്യാപാര സ്ഥാപനമായി മീനടം നെടുംപൊയ്കയില്‍ സ്റ്റോഴ്സിനേയും, മികച്ച റസിഡന്‍സ് അസോസിയേഷനായി അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റം റെസിഡന്‍സ് അസോസിയേഷനേയും, മികച്ച ഹരിത വായനശാലയായി എലിക്കുളം പഞ്ചായത്തിലെ പനമറ്റം ദേശീയ വായനശാലയേയും, മികച്ച പൊതു ഇടമായി മണര്‍കാട് പഞ്ചായത്തിലെ നാലുമണിക്കാറ്റിനേയും, മികച്ച സി ഡി എസ് ആയി കിടങ്ങൂര്‍ സി ഡി എസിനേയും, മികച്ച ഹരിത ടൗണായി അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റം ടൗണിനേയും, മികച്ച ഹരിതകര്‍മ്മസേനയായി പാമ്പാടി പഞ്ചായത്തിലെ ഹരിതകര്‍മ്മസേനയേയും തെരഞ്ഞെടുത്തു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രോ.എം കെ രാധാകൃഷ്ണന്‍ സ്വാഗതവും,ബ്ലോക്ക് സെക്രട്ടറി ജോമോന്‍ മാത്യു നന്ദിയും പറഞ്ഞു അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍,വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം,എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ജേക്കബ്ബ്, കുരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളിമാത്യു, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് പി ജി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മറിയമ്മ എബ്രഹാം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡോ.മേഴ്സി ജോണ്‍, ജോബി ജോമി, റ്റി എം ജോര്‍ജ്ജ്, ബിജു തോമസ്, ബ്ലോക്ക് ജോയിന്റ് ബി ഡി ഒ ഷിനു ജോര്‍ജ്ജ്് ,കില ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വി റ്റി കുര്യന്‍, ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു
0 Comments