Breaking...

9/recent/ticker-posts

Header Ads Widget

പാലാ പോണാട് കാവ് ഭഗവതി ക്ഷേത്രത്തില്‍ ചൂട്ടുപടയണി



പാലാ പോണാട് കാവ് ഭഗവതി ക്ഷേത്രത്തില്‍ ചൂട്ടുപടയണി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. വ്രത ശുദ്ധിയോടെയാണ് ഭക്തര്‍  ചൂട്ടുപടയണയില്‍ പങ്കു ചേര്‍ന്നത്. പുരുഷന്മാരാണ് ചൂട്ടുകറ്റകളുമായി പടയണിയില്‍ പങ്കെടുക്കുന്നത്. മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നും കൊളുത്തി നല്‍കുന്ന  ദീപനാളത്തില്‍ നിന്നുമാണ് ചൂട്ടുകറ്റകളിലേക്ക് അഗ്‌നി പകരുന്നത്. തുടര്‍ന്ന് നായാട്ട് വിളിയോടെ  ക്ഷേത്രത്തിന് മൂന്നുതവണ പ്രദക്ഷിണം വെച്ച ശേഷം   പടയണി ക്ഷേത്ര മതില്‍ക്കു പുറത്തെത്തുന്നത്. 

കത്തിച്ച ചൂട്ടുകറ്റയുടെ ചൂട്  പടയണിയെടുക്കുന്ന ഭക്തരിലേക്ക് ആവേശം പകരുമ്പോള്‍ കത്തിച്ച ചൂട്ടുകറ്റുകള്‍  താളത്തില്‍ പരസ്പരം അടിക്കുന്നത് പടയണിയിലെ ശ്രദ്ധേയമായ കാഴ്ചയാണ്.  പടയണിക്ക് ഒരാഴ്ച മുമ്പ് തന്നെ  മേടഞ്ഞ് പാകപ്പെടുത്തിയ ചൂട്ടുകറ്റകളാണ് പടയണിക്കായി ഉപയോഗിക്കുന്നത് . കത്തിച്ച് ബാക്കി വന്ന ചുട്ടുകറ്റുകള്‍ ചേര്‍ത്ത് ആഴി തീര്‍ക്കുന്നു. ആഴിക്ക് ചുറ്റുംദേവി സ്തുതിയോടെ  കൈകള്‍ താളത്തില്‍  കൊട്ടി  വലം വയ്ക്കുകയും  ആഴിയില്‍ നിന്നും  ഭസ്മം പടയണി എടുത്തവര്‍ നെറ്റിയില്‍ ചാര്‍ത്തുകയും ചെയ്തതോടെയാണ് പടയണിക്ക് പൂര്‍ണ്ണമാകുന്നത്.  കാഴ്ചക്കാരായ ഭക്തരെല്ലാവരും ഭസ്മം നെറ്റിയില്‍ ചാര്‍ത്തും. നാടിനെ പകര്‍ച്ചവ്യാധികളില്‍ നിന്നും മഹാദുരന്തത്തില്‍ നിന്നും രക്ഷിക്കുന്നതിനായി കാലാകാലങ്ങളായി അനുഷ്ഠിച്ചുവരുന്ന ഒരു ആചാരമാണ് ചൂട്ടുപടയണി. പോണാട്ടു കാവില്‍ പരമ്പാരാഗത രീതിയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ചൂട്ടുപടയണിയ്ക്കായി നിരവധി ഭക്തരാണ് എത്തിയത്. 

Post a Comment

0 Comments