Breaking...

9/recent/ticker-posts

Header Ads Widget

പിഎസ്ഡബ്യൂഎസ് കടുത്തുരുത്തി സോണല്‍ വാര്‍ഷികം ഉദ്ഘാടനം



മിടുക്കന്മാരെയാണ് സമൂഹത്തിന് ആവശ്യമെന്നും മിടുക്കന്മാരാണ് സമൂഹത്തെ കീഴടക്കുന്നതെന്നും പിഎസ്ഡബ്യൂഎസ് പാലാ രൂപത ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍. പിഎസ്ഡബ്യൂഎസ് കടുത്തുരുത്തി സോണല്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മനുഷ്യപുരോഗതിയില്‍ തുല്ല്യത ഉറപ്പ് വരുത്തുന്നതിനും കൂട്ടായ്മ സൃഷ്ടിക്കുന്നതിലും എസ്എച്ച് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം സഹായിക്കുന്നതായി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. 

മാന്നാര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ.സിറിയക് കൊച്ചുകൈപെട്ടിയില്‍, സ്റ്റീഫന്‍ പാറാവേലി, പ്രമോട്ടര്‍ പി.സി. ജോസഫ് പന്തിരുപറ, പ്രസിഡന്റ് ജോയിമോന്‍ ഒറ്റയില്‍, കോര്‍ഡിനേറ്റര്‍ ഷൈനി ജിജി തുടങ്ങിയവര്‍ പ്രസംഗിച്ചു. 65 വയസിന്മേല്‍ പ്രായമുള്ള അംഗങ്ങളെ യോഗത്തില്‍ ആദരിച്ചു. അംഗങ്ങളുടെ വിവിധ മത്സരങ്ങളും ഇതോടുനുബന്ധിച്ചു നടന്നു.

Post a Comment

0 Comments