Breaking...

9/recent/ticker-posts

Header Ads Widget

രണ്ട് സ്‌നേഹവീടുകളുടെ വെഞ്ചിരിപ്പ് കര്‍മ്മം നടന്നു.



പുന്നത്തുറ പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന രണ്ട് സ്‌നേഹവീടുകളുടെ വെഞ്ചിരിപ്പ് കര്‍മ്മം നടന്നു.  കോട്ടയം അതിരൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാത്യു മൂലക്കാട്ട് വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ച. ഇടവക വികാരി ഫാദര്‍ ജെയിംസ് ചെരുവില്‍ , അസിസ്റ്റന്റ് വികാരി ഫാദര്‍ ജോസഫ് തച്ചാറ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എല്ലാവര്‍ക്കും വാസയോഗ്യമായ വീട് ലഭ്യമാക്കുക എന്ന ദൃഢനിശ്ചയത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 വീടുകളുടെ അറ്റകുറ്റപ്പണികളും പുതിയ മൂന്നു വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി ഇടവക വികാരി ജെയിംസ് ചെരുവില്‍ പറഞ്ഞു . 

വീടിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ജോസ് മോന്‍ മുണ്ടയ്ക്കല്‍,  ജൂബിലി ജൂബിലി കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പുതിയ നാല് വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കിയ പ്രവാസിയായ ശ്രീ സോമന്‍ കോട്ടൂരിന്റെ സഹായം കൊണ്ടാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.  സോമന്‍ കോട്ടൂരിന്റെ നല്ല മനസ്സിന് അഭിവന്ദ്യ മൂലക്കാട്ട് പിതാവും നന്ദി അറിയിച്ചു.

Post a Comment

0 Comments