Breaking...

9/recent/ticker-posts

Header Ads Widget

കരൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരം



തദ്ദേശ സ്ഥാപനങ്ങളെ നിശ്ചലമാക്കിയത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന്  ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം സര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറച്ചതിന്റെ ഫലമായി സംസ്ഥാനത്തൊട്ടാകെ വികസന മുരടിപ്പ് ഉണ്ടായി. യു ഡി എഫ് സര്‍ക്കാര്‍ പദ്ധതി അടങ്കല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 15% വര്‍ധന വരുത്തിയപ്പോള്‍ കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ പദ്ധതി അടങ്കല്‍ തുകയില്‍ 5% വര്‍ധനവു പോലും വരുത്താന്‍ ഇടതു സര്‍ക്കാരിനു കഴിഞ്ഞീട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി. 

കരൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുഡിഎഫ് മണ്ഡലം കമ്മറ്റി നടത്തിയ രാപ്പകല്‍ സമരത്തിന്റെ രണ്ടാം ദിനത്തില്‍ സമാപനോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. മണ്ഡലം ചെയര്‍മാന്‍ പയസ് മാണി അദ്ധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മാണി സി കാപ്പന്‍ എം.എല്‍ എ, ഫില്‍സണ്‍ മാത്യുസ്, എന്‍.സുരേഷ്, പ്രൊഫ.സതീശ് ചൊള്ളാനി, ജോര്‍ജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, മൈക്കിള്‍ പുല്ലുമാക്കല്‍, സന്തോഷ് മണര്‍കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments