Breaking...

9/recent/ticker-posts

Header Ads Widget

രത്‌നഗിരി പബ്ലിക് ലൈബ്രറിയെ ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു



കാണക്കാരി പഞ്ചായത്തിലെ പട്ടിത്താനം രത്‌നഗിരി പബ്ലിക് ലൈബ്രറിയെ ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ ഹരിതഗശാല പ്രഖ്യാപനം നടത്തി. യോഗത്തില്‍ ലൈബ്രറി പ്രസിഡണ്ട് ഫ്രാന്‍സിസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമായ സിന്ധു മോള്‍ ജേക്കബ്  മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകരെ ആദരിച്ചു. 

ഗ്രന്ഥശാല പ്രവര്‍ത്തകരായ കെ ജെ എമ്മാനുവല്‍ കല്ലടയില്‍, തോമസ് ജോര്‍ജ് വലിയ താഴത്ത്, എം.ജെ. ജോസ് മഞ്ഞപ്പിള്ളി, കെ. ജെ.പോള്‍ കാഞ്ഞിരത്തടത്തില്‍, ജോണി മാര്‍ട്ടിന്‍ കാഞ്ഞിര തടത്തില്‍  എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. ജില്ല വായന മത്സരത്തില്‍ വിജയികളായ ആനി പി ജോണ്‍ ആനിയമ്മ ജോയ് കാവുന്തോലില്‍ എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൊച്ചി റാണി സെബാസ്റ്റ്യന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments