റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡിനു നടുവില്‍ തറയോടുകള്‍ ഇറക്കി ഇട്ടത് മൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടതായി പരാതി. യാത്രമാര്‍ഗം തടസ്സപ്പെട്ടതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. അതിരമ്പുഴ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ മനയ്ക്കപ്പാടം- തൃക്കേല്‍- പാറോലിക്കല്‍ റോഡിലാണ് വെള്ളക്കെട്ടുള്ള ഭാഗത്ത് തറയോടുകള്‍ പാകുവാന്‍ നടപടി സ്വീകരിച്ചത്. വാര്‍ഡ് മെമ്പര്‍ ബേബിനാസ് അജാസ് രാവിലെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് എത്തുകയും തറയോടുകള്‍ പാകുന്നത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് ബുദ്ധിമുട്ട് വരാത്ത വിധം വേണമെന്ന് പ്രത്യേകം നിര്‍ദ്ദേശവും കരാറുകാരന് നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ട്രാക്ടറോ വാര്‍ഡ് മെമ്പറോ പോലും അറിയാതെയാണ് രാവിലെ ഏഴുമണിയോടെ ടിപ്പറില്‍ എത്തിച്ച തറയോടുകള്‍ നിര്‍മ്മാണം നടക്കുന്ന ഭാഗത്ത് റോഡില്‍ ഇറക്കിയിട്ട് ടിപ്പര്‍ ഡ്രൈവര്‍ മടങ്ങിയത്.
ജനവാസ കേന്ദ്രമായ ഈ ഭാഗത്തുള്ളവര്‍ പ്രധാന റോഡിലേക്ക് എത്തുവാനോ ലക്ഷ്യ സ്ഥാനങ്ങളില്‍ യഥാസമയം എത്തുവാനോ കഴിയാതെ വന്നു . പുലര്‍ച്ചെ പലയിടങ്ങളിലേക്കും ഉള്ള യാത്രക്കിറങ്ങിയ പ്രദേശവാസികളാണ് കാല്‍നട യാത്ര പോലും അസാധ്യമായി റോഡില്‍ കുടുങ്ങിയത്. ക്ഷേത്രദര്‍ശനത്തിനും പള്ളിയിലും പോകുന്നവര്‍ക്ക് തടസ്സമുണ്ടായതായും ആക്ഷേപം ഉയര്‍ന്നു. സംഭവമറിഞ്ഞ ഉടന്‍തന്നെ വാര്‍ഡ് മെമ്പര്‍ ബേബിനാസ് അജാസ് സ്ഥലത്തെത്തുകയും നിര്‍മ്മാണ തൊഴിലാളികളെ ഉപയോഗിച്ച് റോഡിലെ തടസ്സം നീക്കം ചെയ്യുകയും സംഭവത്തിന്റെ ഗൗരവം കോണ്‍ട്രാക്ടറെ ധരിപ്പിക്കുകയും ചെയ്തു. 26 ലക്ഷം രൂപ ചിലവഴിച്ചാണ് ഒരു കിലോമീറ്ററിലധികം വരുന്ന റോഡ് ടാറിങ് നടത്തിയും തറ ഓടുകള്‍ പാകിയും സഞ്ചാരയോഗ്യമാക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുന്നതിനിടയിലാണ് ് അവിചാരിതമായ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത് . പ്രദേശവാസികള്‍ കരാറുകാരനെയും എന്‍ജിനീയറെയും ജനപ്രതിനിധികളെയും പോലീസിനെയും റോഡ് ഗതാഗതം തടസ്സപ്പെട്ട വിവരം വിവരം ധരിപ്പിച്ചിരുന്നു. എന്നാല്‍ ഇവരുടെ ഭാഗങ്ങളില്‍ നിന്നും പ്രതികരണം ഉണ്ടാകാതെ വന്നതോടെയാണ് ജനങ്ങള്‍ പ്രതിഷേധത്തിലേക്ക് നീങ്ങിയത്.
0 Comments