Breaking...

9/recent/ticker-posts

Header Ads Widget

കൊല്ലപ്പള്ളി പെട്രോള്‍ പമ്പ് ഭാഗത്ത് അപകടസാധ്യത



പാലാ തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളിയ്ക്ക് സമീപം  അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞദിവസം കൊല്ലപ്പള്ളിയില്‍ പെട്രോള്‍ പമ്പില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ടിരുന്നു. പെട്രോള്‍ പമ്പില്‍ നിന്നും ഇറങ്ങുന്ന ഭാഗത്ത്  വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും മരണങ്ങള്‍ സംഭവിക്കുന്നതും തുടര്‍ക്കഥയാവുന്നതായാണ് ആക്ഷേപം. 

കൊല്ലപ്പള്ളിയിലെ ഈ പെട്രോള്‍ പമ്പ് വളവിലാണ് സ്ഥിതി ചെയ്യുന്നത് . അതുകൊണ്ടുതന്നെ പമ്പില്‍ നിന്നും ഇറങ്ങി വരുന്നവരെ കാണാന്‍ കഴിയാത്തത് അപകടത്തിലേക്ക് നയിക്കുന്നു. പമ്പില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ പാലാ ഭാഗത്ത് നിന്നും വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് പ്രധാന അപകടകാരണം.  റോഡിലേക്ക് ഇറങ്ങുന്ന രണ്ട് സൈഡിലും പെട്രോള്‍ പമ്പിന്റെ കോമ്പൗണ്ടില്‍  ഹമ്പുകള്‍ സ്ഥാപിക്കണമെന്നും  എതിര്‍വശത്ത് സൈഡില്‍ കോണ്‍കേവ് മിററുകള്‍ സ്ഥാപിക്കണമെന്നുമാണ് ആവശ്യമുയരുന്നത്. 

Post a Comment

0 Comments