മാഞ്ഞൂര്‍ വേലച്ചേരി രുധിരമാല ഭഗവതീ ക്ഷേത്രത്തില്‍ 14 മുതല്‍ 24 വരെയുള്ള തീയതികളില്‍ നടക്കുന്ന പത്താമുദയ മഹോത്സവത്തിനു കൊടിയേറി. ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്ന കൊടിയേറ്റ് കര്‍മ്മത്തില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. രാവിലെ 10.46-നും 11.20-നും മധ്യേ ക്ഷേത്രംതന്ത്രി പൂഞ്ഞാര്‍ അജി നാരായണന്‍ തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് കൊടിയേറ്റു കര്‍മ്മം നടന്നത് . തുടര്‍ന്ന് ഉച്ചയ്ക്ക് 12.30-ന് കലശാഭിഷേകവും രാത്രി 7.30-ന് കളമെഴുത്തും പാട്ടുo നടന്നു.
എല്ലാ ഉത്സവദിവസങ്ങളിലും ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട് ഉണ്ടായിരിക്കും. 15-ന് രാത്രി 7.30-ന് തിരുവാതിരകളി, 8.30-ന് കൈകൊട്ടിക്കളി, 19-ന് രാത്രി 7.30-ന് ദേശതാലപ്പൊലി, 21-ന് രാത്രി 7.30-ന് ദേശതാലപ്പൊലി, 22-ന് രാത്രി 7.30-ന് ഭജന്‍സ്, 10.30-ന് പള്ളിവേട്ട, 23-ന് ഉച്ചയ്ക്ക് 12-ന് സര്‍പ്പപൂജയും , നൂറും പാലും വഴിപാട്, വൈകീട്ട് 6.15-ന് ആറാട്ട് പുറപ്പാട്, രാത്രി 7.15-ന് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രക്കുളത്തില്‍ ആറാട്ട്, 8.30-ന് ആറാട്ട് എതിരേല്‍പ്പ്, 24-ന് രാവിലെ 6.30-ന് കൂട്ടക്കളത്തോടെ ഉത്സവ സമാപ്തിയാകും.
0 Comments