മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് നേരെ അകാരണമായി ആക്രമണം നടത്തിയ സംഘ പരിവാറുകാരെ ന്യായികരിക്കാന്‍ ഇറങ്ങിയിരിക്കുന്ന പി.സി.ജോര്‍ജ് തീക്കൊള്ളി കൊണ്ട് തല ചെറിയുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. തീര്‍ത്ഥാടനത്തിന് പോയവര്‍ ക്ഷേത്രത്തിന് മുമ്പില്‍ചെന്ന് മര്യാദകേട്കാട്ടി എന്ന കള്ളപ്രചരണം നടത്തി തീവ്രവാധികളെ വെള്ളപൂശാനാണ് ജോര്‍ജിന്റെ ശ്രമം എന്നും, ഒഡിഷാ ജൂബ ഇടവക വികാരി ഫാ: ജോഷി വലിയ കുളത്തിനെയും , അസീ വികാരി ഫാ:ദയനുദിനെയും പള്ളി കോമ്പൗണ്ടില്‍ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
പൂഞ്ഞാറിലെ മുസ്ലീം സഹോദരന്‍മാരുടെ വോട്ടു വാങ്ങി ജയിച്ച ശേഷം മുസ്ലീം സമൂഹത്തെ ഒന്നടക്കം ചീത്ത വിളിച്ച് വെറുപ്പിച്ച് അവര്‍ക്കെതിരെ നിരന്തര അധിക്ഷേപം നടത്തി ക്രിസ്ത്യന്‍ - ഹിന്ദു വിഭാഗങ്ങളുടെ വോട്ട് നേടനുള്ള കുതന്ത്രമാണ് ജോര്‍ജ് നടത്തുന്നതെന്നും കുറ്റപ്പെടുത്തി. കത്തോലിക്കാ സഭയെയും , മുസ്ലിംമത വിഭാത്തെയും ആക്ഷേപിക്കുന്ന രീതിയില്‍ പ്രതികരണങ്ങള്‍ നടത്തുന്ന പി.സി.ജോര്‍ജും, ആര്‍.എസ്.എസും പിന്തിരിയണമെന്നും നേതാക്കള്‍ കോട്ടയം പ്രസ് ക്ലബില്‍ ആവശ്യപ്പെട്ടു. ഫ്രഫ.ബാലു ജി വെള്ളിക്കര, അന്‍സാരി ഈരാറ്റുപേട്ട, ഗണേഷ് ഏറ്റുമാനൂര്‍, രാജേഷ് ഉമ്മന്‍ കോശി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments