സമഗ്ര കൃഷി സമൃദ്ധി വികസന പദ്ധതിയുടെ കടുത്തുരുത്തി നിയോജക മണ്ഡലം തല ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. കടുത്തുരുത്തിയുടെ സ്വപ്ന പദ്ധതിയായാണ് ഈ പദ്ധതിയെ മോന്‍സ് ജോസഫ് എംഎല്‍എ കണ്ടതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിര്‍മ്മല ജിമ്മി,ജോസ് പുത്തന്‍കാല, പി.എം. മാത്യു, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജോ ജോസ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സൂസമ്മ കെ വി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാരായ ജോണ്‍സണ്‍ കുട്ടുകാപ്പിള്ളി, രാജു ജോണ്‍ ചിറ്റേത്ത്, മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സുനു ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments