Breaking...

9/recent/ticker-posts

Header Ads Widget

സമീക്ഷ - 2025 മുഖാമുഖം പരിപാടി സംഘടിപ്പിച്ചു



അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജില്‍ സമീക്ഷ - 2025 മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ച ഡിഗ്രി ഓണേഴ്‌സ് കോഴ്‌സുകളില്‍ വിജയകരമായി ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായാണ് പരിപാടി സംഘടിപ്പിച്ചത്.


ഡിഗ്രി ഓണേഴ്‌സ് കോഴ്‌സുകള്‍ സംബന്ധിച്ച് അറിയേണ്ടതെല്ലാം ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ ജോജി അലക്‌സ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബര്‍സാര്‍ റവ.ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍, ഐ ക്യു ഏ സി കോഡിനേറ്റര്‍ ഡോ സുമേഷ് ജോര്‍ജ്, എഫ് വൈ യു ജി പി നോഡല്‍ ഓഫീസര്‍ ഡോ സിബില്‍ ജോസ് തുടങ്ങിയവര്‍സംസാരിച്ചു.

Post a Comment

0 Comments