നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ക്രിസ്റ്റിക്ക് അനുമോദനം. മെന്റല്‍ എബിലിറ്റി ടെസ്റ്റ്, സ്‌ക്കോളസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് തുടങ്ങിയ വിഭാഗങ്ങളില്‍ നടന്ന പരീക്ഷയില്‍ വിജയിച്ചാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹയായത്. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലും ഏറ്റുമാനൂര്‍ ഉപജില്ലയിലും സ്‌കോളര്‍ഷിപ്പ് ഈ വര്‍ഷം നേടിയ ഏക വിദ്യാര്‍ത്ഥിയാണ് ക്രിസ്റ്റി.
പഠന മികവിന് ഒപ്പം തന്നെ കവിത രചനയിലും ക്രിസ്റ്റി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗം കൂടിയായ ക്രിസ്റ്റി ജൂഡിക്ക് കിടങ്ങൂര്‍ സെന്റ് മേരിസ് സ്‌കൂളിന്റെയും, പിടിഎയുടെയും, നേതൃത്വത്തില്‍ നാടിന്റെ ആദരവ് നല്‍കി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഹേമ രാജു ഉപഹാരം നല്‍കി, പിടിഎ പ്രസിഡന്റ് ബോബി തോമസ്, പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ്, ഹെഡ്മിസ്ട്രസ് ജയ തോമസ്, സോജന്‍ കെ സി, ജോമി ജെയിംസ്, ഫാദര്‍ ജോബി കാച്ചലോനിക്കല്‍, പ്രദീപ് കുമാര്‍ വി, ടിനോ കുര്യന്‍, ജെയ്‌സ് എം ജോസ്, ഷിനോ സ്റ്റീഫന്‍ , തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments