ദുരൂഹ സാഹചര്യത്തില്‍ വെള്ളിയാഴ്ച വൈകിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ ഡോ. ഷാജു സെബാസ്റ്റിയന്റെ സംസ്‌കാരം ഞായറാഴ്ച വൈകിട്ട് നാലിന് നടക്കും. രാവിലെ 8 മണി മുതല്‍ പാലാക്കാടുള്ള വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പാലാക്കാട് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഡോ. ഷാജുവിനെ വെള്ളിയാഴ്ച വൈകിട്ടാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന.
0 Comments