സൈമണ്‍സ് ഇന്റര്‍നാഷണലിന്റെ സഹോദര സ്ഥാപനമായ സൈമണ്‍സ് ഫോര്‍ ട്രാവല്‍ സൊലൂഷന്‍ കിടങ്ങൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, സിഇഒ ബേബി സൈമണ്‍ മുളവേലിപ്പുറത്ത് , ഗവ.പ്ലീഡർ നിതിൻ പുല്ലുകാടൻ, വി.കെ സുരേന്ദ്രൻ, ജോസ് കൊല്ലറാത്ത്, പി.എൻ വിനു, എം.പി സുരേഷ് ബാബു, കെ. എസ് ജെയിൻ, കെ.കെ അയ്യപ്പൻ, മേഴ്സി ജോൺ, തോമസ് മാളിയേക്കൽ, ജോസ് തടത്തിൽ, കെ.കെ ഗോപിനാഥൻ, ബാബു പറമ്പെടത്തുമലയിൽ, എം.സി കുര്യാക്കോസ്, ബിനു ചെങ്ങളം, പി രാധാകൃഷ്ണക്കുറുപ്പ്, മത്തായി മംഗലത്ത്, മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ സന്നിഹിതനായിരുന്നു.
ട്രാവല്‍ സംബന്ധമായ എല്ലാ സര്‍വ്വീസുകളും കൃത്യതയോടും വിശ്വസ്തതയോടും സമയബന്ധിതമായും ഇവിടെ നിന്നും ലഭ്യമാവും. എയര്‍, ട്രെയിന്‍, ബസ് ടിക്കറ്റ് ബുക്കിംഗ്, വിസാ സ്റ്റാമ്പിംഗ്, എമിഗ്രേഷന്‍ ക്ലിയറന്‍സ്, പാസ്‌പോര്‍ട്ട്-പിസിസി സേവനങ്ങള്‍, അറ്റസ്റ്റേഷന്‍, യുകെ-അയര്‍ലന്‍ഡ് രജിസ്‌ട്രേഷന്‍, ടൂര്‍ പാക്കേജസ് എന്നിവ സൈമണ്‍സില്‍ ലഭിക്കും.
0 Comments