എസ്.എന്‍.ഡി.പി യോഗം കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട ചതയ മഹോത്സവം 23, 24 ദിവസങ്ങളില്‍ നടക്കും. ക്ഷേത്രചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി സനത്ത് തന്ത്രികളും മേല്‍ശാന്തി അജേഷ് ശാന്തിയും നേതൃത്വം നല്‍കും. 23 ബുധന്‍ വൈകിട്ട് 4 ന് സമ്മേളനം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.ആര്‍ രാജീഷ് അധ്യക്ഷത വഹിക്കും. എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍ ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. ഭദ്രദീപ പ്രകാശനം ഗുരുദേവനാല്‍ നാമകരണം ചെയ്ത സുശീലാമ്മ കുറ്റിക്കാട്ട് നിര്‍വഹിക്കും.
ഇന്‍കം ടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍, എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍ ജോയിന്റ് 'കണ്‍വീനര്‍ ഷാജി തലനാട്, ബിജിമോന്‍ കുറ്റിക്കാട്ട്, വൈസ് പ്രസിഡന്റ് എ.ആര്‍ മോഹനന്‍ ,ശാഖാ സെക്രട്ടറി ഷിബിന്‍ എം.ആര്‍, എന്നിവര്‍ സംസാരിക്കും. വൈകിട്ട് 7 ന് കലാസന്ധ്യ , 8.15 ന് നാടോടി നൃത്തം , 8.30 ന് തിരുവാതിര . എന്നിവ നടക്കും ഏപ്രില്‍24 ന് അഷ്ടദ്രവ്യമഹാഗണപതിഹവനം, 8 ന് കലശപൂജ, കലശാഭിഷേകം ഉച്ചപൂജ , സര്‍വൈശ്വര്യ പൂജ 1 ന് മഹാപ്രസാദമൂട്ട്, 6 ന് താലപ്പൊലി ഘോഷയാത്രയ്ക്ക് കുന്നോന്നി ടൗണില്‍ സ്വീകരണം , മയൂര രാധ മാധവ നൃത്തവും ചെണ്ടമേളവും എന്നാ ഉണ്ടായിരിക്കും , 7 ന് ദീപാരാധന, അത്താഴപുജ 7.45 ന് മഹാപ്രസാദമൂട്ട് 8 ന് ക്ഷേത്രാങ്കണത്തില്‍ മയൂര രാധ മാധവ നൃത്തം, 8.15 ന് കരോക്കെ ഗാനമേള. ശാഖാ സെക്രട്ടറി ഷിബിന്‍ എം.ആര്‍ മാങ്കുഴയ്ക്കല്‍,, വൈസ് പ്രസിഡന്റ് എ.ആര്‍ മോഹനന്‍ അമ്പഴത്തിനാല്‍കുന്നേല്‍, രാജു കണിയാംകുന്നേല്‍, മോഹനന്‍ പാലംപറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments