Breaking...

9/recent/ticker-posts

Header Ads Widget

SSLC, +2 പരീക്ഷ ഉത്തര കടലാസുകളുടെ മൂല്യനിര്‍ണയം ആരംഭിച്ചു



സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷ ഉത്തര കടലാസുകളുടെ മൂല്യനിര്‍ണയം ആരംഭിച്ചു. 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലാണ് SSLC പരീക്ഷയുടെ 38 ലക്ഷത്തി 42 ആയിരത്തി 910  ഉത്തരകടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്നത്. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഇരുപത്തി ഒന്ന് വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 2 ഘട്ടങ്ങളിലായാണ് ഇത്തവണ മൂല്യനിര്‍ണയം നടക്കുന്നത് . മൂല്യനിര്‍ണയത്തിനായി സംസ്ഥാനത്ത് 950 അഡിഷണല്‍ ചീഫ് എക്‌സാമിനര്‍മാരെയും 9000 എക്‌സാമിനര്‍മാരെയും 72 ഐ ടി മാനേജര്‍മാരെയും 144 ഡാറ്റ എന്‍ട്രി ജീവനക്കാരെയും  216 ക്ലറിയ്ക്കല്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട് .

 പാലാ വിദ്യാഭ്യാസ ജില്ലയില്‍ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2 വിഷയങ്ങളുടെ മൂല്യനിര്‍ണയമാണ് നടക്കുന്നത്  . മലയാളം ഫസ്റ്റ് പേപ്പറിന്റെയും കെമിസ്ട്രിയുടെയും ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയ മാണ് പാലായില്‍ നടക്കുന്നതെന്ന് പാലാ ഡി ഇ ഒ സി.സത്യപാലന്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യ നിര്‍ണയത്തിനായി സംസ്ഥാനത്ത് 89 ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 24000 അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം മെയ് 8 ന് ആണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടന്നത് . ഇത്തവണ മെയ് അഞ്ച് നകം ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയവും ഏപ്രില്‍ മൂന്നിന് ആരംഭിച്ചു. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയര്‍ സെക്കന്‍ഡറി ഫലവും പ്രഖ്യാപിയ്ക്കും. പാലായില്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പാലാ മഹാത്മഗാന്ധി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആണ് പ്ലസ് ടൂ പരീക്ഷാ ഉത്തര കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടക്കുന്നത്.

Post a Comment

0 Comments