കുറിഞ്ഞിക്കാവ് വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ പുരുഷന്‍മാരുടെ താലംതുള്ളല്‍ ഭക്തിനിര്‍ഭരമായി. വൈകിട്ട് വിശേഷാല്‍ ദീപാരാധനയ്ക്ക് ശേഷം വലിയപാട്ട് ചടങ്ങുകളോട് അനുബന്ധിച്ചായിരുന്നു താലംതുള്ളല്‍.
അസുരന്‍മാര്‍ സ്ത്രീകളെ ആക്രമിച്ചപ്പോള്‍ സ്ത്രീകള്‍ പാര്‍വതി ദേവി യെ പ്രാര്‍ത്ഥിക്കുകയും പാര്‍വതി ദേവി അസുരന്‍മാരെ വാളുകൊണ്ട് നിഗ്രഹിച്ചുവെന്നുമാണ് ഐതീഹ്യം. രോഷം വര്‍ദ്ധിച്ച ദേവി കണ്ണില്‍കണ്ട എല്ലാ പുരുഷന്‍മാരെയും വെട്ടി.
ഭക്തര്‍ ശിവനെ പ്രാര്‍ത്ഥിക്കുകയും ശിവന്‍ ദേവിയുടെ കോപം ശമിപ്പിക്കുവാന്‍ അന്തിമഹാകാളന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ദേവി ഇത് അറിയാതെ ശിവന്റെ കാലും വെട്ടി. വെട്ടേറ്റ അന്തിമഹാകാളന്‍ ഒറ്റക്കാലില്‍ ഒരു പ്രത്യേകതാളത്തില്‍ നൃത്തരൂപേണ മൂന്ന് തവണ ചുവടുവച്ച് ആടി. ഇതിന്റെ ഓര്‍മ്മയ്ക്കായിട്ടും ഉഗ്രരൂപിണിയായ ദേവിയുടെരൗദ്രഭാവം കുറയ്ക്കുന്നതിനും വേണ്ടിയാണ് പുരുഷന്‍മാര്‍ ഇവിടെ താലം എടുക്കുന്നതും താലംതുള്ളുന്നതും എന്നാണ് ഐതീഹ്യം. താലംതുള്ളലിന് ശേഷം ക്ഷേത്ര ഹാളില്‍ അന്നദാനവുമുണ്ടായിരുന്നു. 18-ാം തീയതിയാണ് നടതുറപ്പ് ഉത്സവം.
0 Comments