ഈരാറ്റുപേട്ട മുസ്ലിം പള്ളിയില്‍ മോഷണം നടത്തിയ പ്രതിയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ജീലാനിപ്പടി ഭാഗത്തുള്ള പള്ളിയുടെ രണ്ടാം നിലയില്‍ കയറി ഇമാമിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയും ATM കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും മോഷണം പോയത്. ഈരാറ്റുപേട്ട പോലീസ് പരാതിപ്രകാരം കേസെടുത്തു അന്വേഷണം നടത്തി 24 ആം തീയതി വൈകുന്നേരം തന്നെ പ്രതിയായ 57 വയസ്സുള്ള ചിതറ കിഴക്കുകര പുത്തന്‍വീട്ടില്‍ അയൂബിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
0 Comments