Breaking...

9/recent/ticker-posts

Header Ads Widget

തിരുവഞ്ചൂര്‍ നാടക ആസ്വാദക സമിതി പ്രവര്‍ത്തനമാരംഭിച്ചു



തിരുവഞ്ചൂര്‍ നാടക ആസ്വാദക സമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം സിനിമ സീരിയല്‍ നടന്‍ കോട്ടയം രമേശ് നിര്‍വഹിച്ചു. നാടക  കലയെ സംരക്ഷിക്കുവാനും ആസ്വാദ്യ കലയായി നിലനിര്‍ത്തുവാനും മറ്റു കലാരൂപങ്ങളെ സമനിപ്പിച്ച് കലാകാരന്മാര്‍ക്ക് വേദിയൊരുക്കി നാടിന്റെ  സാംസ്‌കാരിക തലം ഉയര്‍ത്തി കൊണ്ടുവരുക എന്നതാവണം തിരുവഞ്ചൂര്‍ നാടക ആസ്വാദക സമിതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് രമേശ് കോട്ടയം  അഭിപ്രായപ്പെട്ടു. 

സമിതിയുടെ ആദ്യ പ്രവര്‍ത്തന ഫണ്ട് പി എന്‍ സുകുമാരന്‍ നായരില്‍ നിന്നും കോട്ടയം രമേശ് ഏറ്റുവാങ്ങി. യോഗത്തില്‍ സമിതി പ്രസിഡണ്ട് അനില്‍ കിടങ്ങേത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ പി സത്യന്‍, സുനില്‍ കീരനാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.  നിരവധി ആളുകള്‍ ഉദ്ഘാടന യോഗത്തില്‍ പങ്കു ചേര്‍ന്നു.

Post a Comment

0 Comments