തിരുവഞ്ചൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഏപ്രില്‍ 13 ഞായറാഴ്ച കൊടിയേറും. ഞായറാഴ്ച വൈകിട്ട് മയില്‍ വാഹനം എഴുന്നള്ളത്തിന് ശേഷം രാത്രി 8നാണ് കൊടിയേറ്റ് ചടങ്ങുകള്‍. ബ്രഹ്‌മശ്രീ തരണനല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട് ബ്രഹ്‌മശ്രീ തരണനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് , കുരുപ്പക്കാട്ട് ദിലീപ് നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ ഹരിശങ്കരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കൊടിയേറ്റിന് കാര്‍മികത്വം വഹിക്കും. കൊടിയേറ്റിനെ തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും .
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തിരുവരങ്ങ് ഉദ്ഘാടനം ചെയ്യും. കലാപരിപാടികള്‍ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിക്കും. ആറാം ഉത്സവ ദിവസമായ ഏപ്രില്‍ 18ന് വലിയവിളക്ക് വലിയകാണിക്ക എന്നിവ നടക്കും, ആറാട്ട് ദിനമായ ഏപ്രില്‍ 20ന് ഉച്ചയ്ക്ക് 11:30ന് ആറാട്ട് സദ്യ വൈകുന്നേരം മൂന്നിന് ആറാട്ട് ബലി ആറാട്ട് പുറപ്പാട് എന്നിവ നടക്കും. രാത്രി ഒമ്പതിന് ആറാട്ട് എതിരേല്‍പ്പ് സ്‌പെഷ്യല്‍ പാണ്ടിമേളം എന്നിവ നടക്കും
0 Comments