പാതയോരത്ത് ഉണങ്ങിനില്‍ക്കുന്ന ആഞ്ഞിലിമരം അപകട ഭീഷണിയാവുന്നു. കാരിത്താസ് ആശുപത്രിയ്ക്കും കാരിത്താസ് മാതാ ആശുപത്രിയ്ക്കും മധ്യേ ഓള്‍ഡ് എം.സി റോഡിലാണ് വഴിയരികില്‍ ആഞ്ഞിലിമരം ഉണങ്ങി നില്‍ക്കുന്നത്. ആശുപത്രികളിലേക്ക് രോഗികളുമായി എത്തുന്നവരുടേത് അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയിലാണ് ഏതുനിമിഷവും നിലം പൊത്താവുന്ന നിലയില്‍ ആഞ്ഞിലിമരം നില്‍ക്കുന്നത്. ജനങ്ങളുടെ ജീവന് ഭീഷണിയായ വെട്ടിമാറ്റാന്‍ അധികാരികള്‍ തയാറാവണമെന്ന ആവശ്യം ശക്തമായി.
0 Comments