ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നില്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. അതിരമ്പുഴ പഞ്ചായത്ത് പടിക്കല്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, ഡിസിസി ജനറല്‍ സെക്രട്ടറി മുരളി നീണ്ടൂര്‍, ജോറായി പൊന്നാട്ടില്‍, അഡ്വക്കേറ്റ് പ്രിന്‍സ് ലൂക്കോസ്, അഡ്വക്കേറ്റ് ജയ്‌സണ്‍ ജോസഫ്, പി വി മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജോയ് പൂവo നില്‍ക്കുന്നതില്‍, കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, ആര്‍ രവികുമാര്‍, ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, ബിജു കുമ്പിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
0 Comments