Breaking...

9/recent/ticker-posts

Header Ads Widget

ഉരുളികുന്നം വാര്‍ഡ് മഹാദ്മാഗാന്ധി കുടുംബ സംഗമം



കേരളത്തിലെ ദുരവസ്ഥയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഭരണകൂടത്തിനെന്നു കോട്ടയം ഡിസിസി വൈസ് പ്രസിഡന്റും ഗാന്ധി ദര്‍ശന്‍ വേദി കേരള സംസ്ഥാന സെക്രട്ടറിയുമായ എ കെ ചന്ദ്രമോഹന്‍ പറഞ്ഞു. എലിക്കുളം പഞ്ചായത്തിലെ ഉരുളികുന്നം വാര്‍ഡ് മഹാദ്മാഗാന്ധി കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

മെന്റലിസം,  ഹിപ്‌നോട്ടിസം രംഗത്തെ പ്രഗല്‍ഭനായ ഡോക്റ്റര്‍ സജീവ് പള്ളത്തുള്‍പ്പെടെ അമ്പതോളം പ്രതിഭകളെ ഷാളണിയിച്ചും മെമെന്റോ നല്‍കിയും  ചടങങ്ങില്‍ ആദരിച്ചു. എലിക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ജെയിംസ് ജീരകം അധ്യക്ഷനായിരുന്നു. തോമസ് കല്ലാടന്‍ , യമുന പ്രസാദ്, സിനിമോള്‍ കാക്കശേരി, കെ ജി കുമാരന്‍, ഷാജി പന്തലാനി സുകു വാഴമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments