Breaking...

9/recent/ticker-posts

Header Ads Widget

പിറയാര്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ പ്രീ പ്രൈമറി വര്‍ണ്ണ കൂടാരത്തിന്റെ ഉദ്ഘാടനവും, സ്‌കൂള്‍ വാര്‍ഷികവും



കിടങ്ങൂര്‍ പിറയാര്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍  പ്രീ പ്രൈമറി   വര്‍ണ്ണ കൂടാരത്തിന്റെ ഉദ്ഘാടനവും, സ്‌കൂള്‍ വാര്‍ഷികവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.  മോന്‍സ് ജോസഫ് എംഎല്‍എ വര്‍ണക്കൂടാരത്തിന്റെയും വാര്‍ഷിക ആഘോഷത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍  കൂടുതല്‍ കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുവാന്‍  അധ്യാപകരും പിടിഎ കമ്മറ്റിയും  പരിശ്രമിക്കണമെന്നും, മറ്റു ഒരു സ്‌കൂളുകളിലും ഇല്ലാത്ത സാധ്യതകളാണ് പിറയാര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ ഉള്ളതെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പിക്കുന്നതിനായി  വിവിധ പഠന പ്രവര്‍ത്തന സാധ്യതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് വര്‍ണ്ണക്കൂടാരം അണിയിച്ചൊരുക്കിയിരിക്കുന്നത്. അകം പുറം കളി ഇടം, ഹരിത ഇടം, പഞ്ചേന്ദ്രിയ ഇടം, നിര്‍മ്മാണ ഇടം, കരകൗശല ഇടം, ഗണിത ഇടം, ഭാഷാ വികസന ഇടം, എന്നിങ്ങനെ വിവിധ 13 ഇടങ്ങളാണ്  ക്രമീകരിച്ചിരിക്കുന്നത്. 

 അത്യാധുനിക സംവിധാനങ്ങള്‍, ശിശു സൗഹൃദ ക്ലാസ്സ് റൂം, വിനോദ ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം സ്‌കൂളില്‍ സജീകരിച്ചിരിച്ചിട്ടുണ്ട്. ഉദ്ഘാടന യോഗത്തില്‍  കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വക്കേറ്റ് ഇ എം ബിനു  അധ്യക്ഷനായിരുന്നു. SSK ജില്ല പ്രോജക്ട് കോഡിനേറ്റര്‍ കെ. ജെ പ്രസാദ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഡോ.മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന, കിടങ്ങൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റീന മാളിയേക്കല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ സുരേഷ് പിജി, സനില്‍കുമാര്‍, ദീപലത, മുന്‍ പ്രസിഡന്റ്മ്മാരായ തോമസ് മാളിയേക്കല്‍, ബേബി മാത്യു, പഞ്ചായത്ത് മെമ്പര്‍മാര്‍ ,SSK കോട്ടയം ഡിപി ഒ ഡോ. അനിത എസ്, ബിപിസി ബിജുമോന്‍ കെ.എസ്, ബി ആര്‍ സി ട്രെയിനര്‍ അനീഷ് നാരായണന്‍, പിറയാര്‍  സ്‌കൂള്‍ മുന്‍ എച്ച്.എം ശ്രീകല  എസ്, ഹെഡ്മിസ്ട്രസ് സബിത എസ്,പിടിഎ പ്രസിഡന്റ് ബിജു പി കെ,പ്രീ പ്രൈമറി അധ്യാപിക നിര്‍മ്മല സി.എന്‍, സ്‌കൂള്‍ ലീഡര്‍ കൃഷ്ണാഞ്ജലി പിബി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

0 Comments