പാലാ വെള്ളപ്പാട്ട് വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകിട്ട് നടന്ന ജീവിത എഴുന്നള്ളത്ത് ഭക്തിനിര്‍ഭരമായി. മാവേലിക്കര മുളയ്ക്കല്‍ മഠത്തില്‍ ജയപ്രകാശ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ജീവിത എഴുന്നള്ളിപ്പ് നടന്നത് . ളാലം മഹാദേവ ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നീങ്ങിയ ജീവിത എഴുന്നള്ളിപ്പിന് ഭക്തിനിര്‍ഭരമായ എതിരേല്‍പ്പ് നല്‍കി.
0 Comments