പാലാ വെള്ളാപ്പാട് ശ്രീവനദുര്‍ഗാദേവി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം ഏപ്രില്‍ ആറ് മുതല്‍ 10 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ചുറ്റമ്പലത്തിന്റെ സമര്‍പ്പണം ഏപ്രില്‍ 6 ന് നടക്കും. രാവിലെ 9 മണിക്ക് കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ രാധികാ സുരേഷ് ഗോപി സമര്‍പ്പണ കര്‍മ്മം നിര്‍വഹിക്കും.
അഡ്വക്കേറ്റ് കെ ആര്‍ ശ്രീനിവാസന്‍ കുന്നുംപുറത്ത് അധ്യക്ഷനായിരിക്കും. ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വക്കേറ്റ് എ അജികുമാര്‍ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എംപി, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവര്‍ സന്നിഹിതരായിരിക്കും. തിരുവാതിര കളി, പ്രസാദഊട്ട്, ശാസ്ത്രീയ നൃത്ത സന്ധ്യ എന്നിവ അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ അജിത് പാറക്കല്‍, അനീഷ് മഠത്തിനാല്‍, സുധീര്‍ കമലാ നിവാസ്, രാജേഷ് കുന്നുംപുറത്ത്, ജിലു കല്ലറക്കത്താഴെ, ഷിബു കാരമുള്ളില്‍, അരവിന്ദാക്ഷന്‍ തെക്കേ നെല്ലിയാനി, വിനോദ് പുന്നമറ്റത്തില്‍, ബിജു ഇലവുങ്കത്തടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments