Breaking...

9/recent/ticker-posts

Header Ads Widget

പൊങ്കാല മഹോത്സവം നടന്നു


വെള്ളിലാപ്പിള്ളി പിഷാരുകോവില്‍ ശ്രീ കാര്‍ത്ത്യായനി ദേവീക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള  പിഷാരുകോവില്‍ എന്ന് അറിയപ്പെടുന്ന വെള്ളിലാപ്പിള്ളി ശ്രീകാര്‍ത്യായനി ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.  


ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയും മേല്‍ശാന്തി മനീഷ് എം. നമ്പൂതിരിയും ചടങ്ങുകള്‍ക്ക്  മുഖ്യകാര്‍മ്മികത്വം വഹിച്ചു. അനുഗ്രഹ ദായിനിയായ പിഷാരുകോവില്‍ഭഗവതിയുടെ ഇഷ്ട വഴിപാടാണ് പൊങ്കാല എന്നാണ് വിശ്വാസം. രാവിലെ 10 ന് പൊങ്കാല നിവേദ്യ സമര്‍പ്പണം നടന്നു. 11 ന് നാരങ്ങാ വിളക്ക്, 12.30 ന് മഹാപ്രസാദം ഊട്ട്, 6.30 ന് ദീപാരാധന, 8 ന് മ്യൂസിക്ക് നൈറ്റ് ഗാനമേള എന്നിവയുംനടന്നു.

Post a Comment

0 Comments