Breaking...

9/recent/ticker-posts

Header Ads Widget

സിന്ധു ബി നായര്‍ക്ക് സ്വീകരണം നല്‍കി.



വെമ്പള്ളി  ദേവീവിലാസം NSS കരയോഗത്തിന്റെയും ശ്രീഭദ്രാ NSS വനിതാ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍  മീനച്ചില്‍ താലൂക്ക്  NSS വനിതാ യൂണിയന്‍  പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സിന്ധു ബി നായര്‍ക്ക് സ്വീകരണം നല്‍കി.  കരയോഗം ഓഡിറ്റോറിയത്തില്‍  ചേര്‍ന്ന അനുമോദന യോഗത്തില്‍ കരയോഗം പ്രസിഡന്റ്  പി.  എന്‍ രവീന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.  വാര്‍ഡ് മെമ്പറും കരയോഗ അംഗവുമായ അനിതാ ജയമോഹന്‍ അനുമോദനയോഗം  ഉത്ഘാടനം ചെയ്തു. സിന്ധു ബി നായരെ കരയോഗം പ്രസിഡന്റ്  പി ന്‍ രവീന്ദ്രന്‍ നായര്‍, കരയോഗ വനിതാ സമാജം പ്രസിഡന്റ്  ശാന്തകുമാരിയമ്മ എന്നിവര്‍ ചേര്‍ന്ന്  പൊന്നാട അണിയിച്ചു ആദരിച്ചു. 

കരയോഗം പ്രവര്‍ത്തകരായ ജിതേന്ദ്രകുമാര്‍ പരിയാരത്ത്,  സുശീലാ ശശിധരന്‍, എം എസ് വിജയന്‍  ശ്രീവത്സം , സുരേഷ് കുമാര്‍ കുഴിക്കാട്ടില്‍, ശശിധരന്‍ നായര്‍ മമ്പള്ളിപ്പറമ്പില്‍, കെ എന്‍ ജയചന്ദ്രന്‍ ശ്രീനന്ദനം,  വിശ്വനാഥന്‍ നായര്‍ കൂത്തോട്ടില്‍, റിജുരാജ് ശ്രീഗൗരി, ശാന്തകുമാരിയമ്മ ശ്രീനിലയം, കരയോഗം സെക്രട്ടറി  കൃഷ്ണകുമാര്‍ കുഴിക്കാട്ടില്‍ എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. സിന്ധു ബി നായര്‍ മറുപടി പ്രസംഗം നടത്തി.  വനിതകളുടെ ഉന്നമനത്തിനായി താലൂക്ക് വനിതാ യൂണിയന്‍ നിരവധി കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണെന്നും താലൂക്കിലെ 105 കരയോഗങ്ങളിലും വനിതകളുടെ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനു വേണ്ട കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

Post a Comment

0 Comments