Breaking...

9/recent/ticker-posts

Header Ads Widget

വിഷു വിപണനമേള സംഘടിപ്പിച്ചു



അതിരമ്പുഴ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ വിഷു വിപണനമേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ആരംഭിച്ച വിപണനമേള പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. വിഷുദിനാശംസകള്‍ നേര്‍ന്നുകൊണ്ട്, കണിി വെള്ളരിയും കണിക്കൊന്നപ്പൂവും പഞ്ചായത്ത് സൂപ്രണ്ട് റോയ്. കെ.മാത്യുവിന് കൈമാറിയാണ് പഞ്ചായത്ത് പ്രസിഡണ്ട് വിപണനമേളയുടെ ഉദ്ഘാടനം  നിര്‍വഹിച്ചത്. യോഗത്തില്‍  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജെയിംസ് തോമസ്,  കമ്മിറ്റി ചെയര്‍മാന്‍ ഹസീന സുധീര്‍, ഹരിപ്രകാശ്, പഞ്ചായത്ത് മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറി നിസി ജോണ്‍, ഷൈനി റെജി, സാജിത, സിന്ധു മറ്റു കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു.



Post a Comment

0 Comments