കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന അതിഥിത്തൊഴിലാളികളെ സംബന്ധിച്ച് കൃത്യമായ വിവരശേഖരണം നടത്തുമെന്ന് മന്തി VN വാസവന്‍ പറഞ്ഞു. ക്രിമിനല്‍ സ്വഭാവവും പശ്ചാത്തലവും ഉള്ള അതിഥി തൊഴിലാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുവാന്‍ നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. അതിഥിത്തൊഴിലാളികളെ സംബന്ധിച്ച വിവര ശേഖരണം ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും പോലീസും ചേര്‍ന്ന് നടത്തിവരികയാണെന്നും മന്ത്രിപറഞ്ഞു. സമീപനാളുകളില്‍ അക്രമവും മോഷണവും ലഹരി ഉപയോഗവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കും.
0 Comments