ഏറ്റുമാനൂര്‍ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നിര്‍മ്മിച്ച രജത ജൂബിലി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി VN വാസവന്‍ നിര്‍വഹിച്ചു. വയോജനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധയും കരുതലും നല്‍കാന്‍ ഉറ്റവരും ഉടയവരും തയ്യാറാവണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വേഗതയേറിയ ജീവിത വഴിയില്‍ കുടുംബ ബന്ധങ്ങള്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോക്ടര്‍ വി.വി.സോമന്‍ അധ്യക്ഷത വഹിച്ചു.
സമൂഹ നന്മ മുന്‍നിര്‍ത്തി വയോജനങ്ങള്‍ക്കായി പാലിയേറ്റീവ് യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.എസ് ബിജു, ബീന ഷാജി, സിബി, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബിജു കുമ്പിക്കല്‍, അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം എന്‍ അരവിന്ദാക്ഷന്‍ നായര്‍, യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ റഹീം, ഡോക്ടര്‍ ജോസ് ചന്ദര്‍, കെ.കെ സോമന്‍,പി.എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. 1999 ല്‍ പ്രവര്‍ത്തനമരംഭിച്ച സംഘടനയില്‍ ഇപ്പോള്‍ 252 അംഗങ്ങളാണ് ഉള്ളത്. 60 ലക്ഷം രൂപയോളം ചെലവഴിച്ച് സ്വന്തമായി സ്ഥലം വാങ്ങിയാണ് അസോസിയേഷന്‍ ആസ്ഥാനമന്ദിരംനിര്‍മ്മിച്ചത്.
0 Comments