വാഗമണ്‍ കുരിശുമലയില്‍ ഏപ്രില്‍ 11, 18, 27 തിയതികളില്‍ നാല്‍പതാംവെള്ളി ആചരണവും ദുഃഖവെള്ളി ആചരണവും പുതുഞായര്‍ തിരുനാളും നടത്തപ്പെടുമെന്ന് വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല്‍പതാം വെളിയാഴ്ചയായ ഏപ്രില്‍ 11-ാം തീയതി രാവിലെ 9 മണിക്ക് അടിവാരം, വെള്ളികുളം ഇടവകകളുടെ നേതൃത്വത്തില്‍ കുരിരിന്റെ വഴിയും 10:30 ന് മലമുകളിലുള്ള ദൈവാലയത്തില്‍ ആഘോഷമായ വി. കുര്‍ബ്ബാനയും തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞിയും ഉണ്ടായിരിക്കും. 40 -ാ0 വെള്ളിയാഴചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് പാലാ രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് കണിയോടിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ദു:ഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ മലയടിവാരത്തിലുള്ള ദേവാലയത്തില്‍ രാവിലെ 7:30-ന് ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ കുരിരിന്റെ വഴി രാവിലെ 9 മണിക്ക് മലമുകളിലേക്ക് നടത്തപ്പെടും. ദുഃഖവെള്ളിയിലെ പീഡാനുഭവ സന്ദേശവും തിരുക്കര്‍മ്മങ്ങളും സമാപന പ്രാര്‍ത്ഥനകളും മലമുകളിലുള്ള ദേവാലയത്തിലായിരിക്കും നടത്താപ്പെടുന്നത്. ദു:ഖവെള്ളിയാഴ്ച കുരിശുമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് രാവിലെ 6 മണി മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണം ഉണ്ടായിരിക്കും. ഏപ്രില്‍ 25-ാം തിയതി വെള്ളിയാഴ്ച പുതുഞായര്‍ തിരുന്നാളിന് കൊടിയേറും. 50 നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ഈരാറ്റുപേട്ടയില്‍നിന്ന് രാവിലെ 7:30 ല്‍ വാഗമണ്‍ കരിശുമല പാര്‍ക്കിങ് ഗ്രൗണ്ട് വരെയും തിരിച്ചും കുരിശുമലയില്‍നിന്നും സര്‍വ്വീസ് ഉണ്ടായിരിക്കും. ദു:ഖവെള്ളിയാഴ്ചചദിവസം രാവിലെ 6 മണി മുതല്‍ ബസുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ വാഗമണ്‍ - കുരിശുമല റോഡില്‍ കടത്തിവിടുന്നതല്ല. വാര്‍ത്താസമ്മേളനത്തില്‍ ഫാദര്‍ ആന്റണി വാഴയില്‍, ജോയിസ് കൊച്ചുമഠത്തില്‍, സ്റ്റീഫന്‍ ഷീബാ ഭവന്‍, സോണി വെളിയത്ത് , എബിന്‍ മഞ്ചേരി കുളം എന്നിവര്‍ സംബന്ധിച്ചു.
0 Comments